National
ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; വിദ്യാര്‍ഥികളേയും ജീവനക്കാരേയും ഒഴിപ്പിച്ചു
മാളവ്യ നഗറിലെ എസ്‌കെവി സ്‌കൂള്‍, പ്രസാദ് നഗറിലെ ആന്ധ്ര സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഇ-മെയില്‍ വഴി ബോംബ് ഭീഷണി സന്ദേശം എത്തിയത്

ന്യൂഡല്‍ഹി | രാജ്യതലസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. മാളവ്യ നഗറിലെ എസ്‌കെവി സ്‌കൂള്‍, പ്രസാദ് നഗറിലെ ആന്ധ്ര സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഇ-മെയില്‍ വഴി ബോംബ് ഭീഷണി സന്ദേശം എത്തിയത്.
തുടര്‍ന്ന് വിദ്യാര്‍ഥികളെയും ജീവനക്കാരെയും സ്‌കൂളില്‍നിന്ന് ഒഴിപ്പിച്ചു. സ്ഥലത്ത് പോലീസിന്റെയും ബോംബ് സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തുകയാണ്.
തിങ്കളാഴ്ചയും ഡല്‍ഹിയിലെ വിവിധ സ്‌കൂളുകളില്‍ ബോംബ് ഭീഷണിയുണ്ടായിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
---- facebook comment plugin here -----