Connect with us

National

സിനിമയുടെ പേരില്‍ 30 കോടി രൂപ തട്ടിയെടുത്തു; ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട് അറസ്റ്റില്‍

കേസില്‍ വിക്രം ഭട്ട്, ഭാര്യ ശ്വേതാംബരി ഭട്ട്, ഇവരുടെ മകള്‍ കൃഷ്ണ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

Published

|

Last Updated

മുംബൈ |  സിനിമ സംവിധാനം ചെയ്യാമെന്നു വാഗ്ദാനം ചെയ്ത് 30 കോടി രൂപ തട്ടിയെന്ന പരാതിയില്‍ ബോളിവുഡ് സംവിധായകന്‍ വിക്രം ഭട്ട് അറസ്റ്റില്‍. മരിച്ചു പോയ ഭാര്യയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ ചെയ്യാമെന്നു പറഞ്ഞ് 30 കോടി രൂപ തട്ടിയെടുത്തുവെന്ന ഡോ. അജയ് മുര്‍ദിയ നല്‍കിയ കേസിലാണ് നടപടി.

കേസില്‍ വിക്രം ഭട്ട്, ഭാര്യ ശ്വേതാംബരി ഭട്ട്, ഇവരുടെ മകള്‍ കൃഷ്ണ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.രാജസ്ഥാന്‍ പോലീസും മുംബൈ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ഭാര്യാ സഹോദരിയുടെ വീട്ടില്‍ നിന്നാണ് വിക്രം ഭട്ടിനെ അറസ്റ്റ് ചെയ്തത്.

ഇന്ദിരാ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകന്‍ ഡോ. അജയ് മുര്‍ദിയയുടെ പരാതിയില്‍ വിക്രം ഭട്ട് അടക്കമുള്ളവര്‍ക്കെതിരെ ഒരാഴ്ച മുന്‍പ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പിന്നാലെയാണ് അറസ്റ്റ്. മരിച്ചു പോയ ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാമെന്നു പറഞ്ഞ് 30 കോടി തട്ടിയെടുക്കുകയായിരുന്നു എന്നാണ് മുര്‍ദിയയുടെ പരാതി. 200 കോടി രൂപ ലാഭം വാഗ്ദാനം ചെയതാണ് 30 കോടി വാങ്ങിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. വിക്രം ഭട്ടിനെ ഉദയ്പുരിലേക്ക് കൊണ്ടു പോകാനായി രാജസ്ഥാന്‍ പൊലീസ് ബാന്ദ്ര കോടതിയില്‍ ട്രാന്‍സിറ്റ് റിമാന്‍ഡ് അപേക്ഷ സമര്‍പ്പിക്കും

 

---- facebook comment plugin here -----