Connect with us

Kerala

മലപ്പുറം കാളികാവില്‍ പുലി കടിച്ചു കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ജോലി ചെയ്യുന്നതിനിടെ ഗഫൂറിനെ പുലി ആക്രമിക്കുകയായിരുന്നു.

Published

|

Last Updated

മലപ്പുറം| മലപ്പുറം കാളികാവില്‍ പുലി കടിച്ചു കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളി ഗഫൂര്‍ ആണ് മരിച്ചത്. ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിംഗ് തൊഴിലാളിയാണ് പറഞ്ഞത്. ഇന്ന് പുലര്‍ച്ചെ കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം.

ജോലി ചെയ്യുന്നതിനിടെ ഗഫൂറിനെ പുലി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. അന്വേഷണത്തില്‍ സ്ഥലത്തുനിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വനാതിര്‍ത്ഥിയിലേക്ക് യാത്ര സൗകര്യമില്ലാത്തതിനാല്‍ കാല്‍നടയായാണ് പോലീസും സംഘവും പോയിരുന്നത്.

 

Latest