Connect with us

Kerala

എടക്കരയില്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ റീത്ത് വെച്ച് ബി ജെ പി; പ്രതിഷേധം

പുഷ്പചക്രം സമര്‍പ്പിച്ചതെന്ന് വിശദീകരണം

Published

|

Last Updated

മലപ്പുറം | എടക്കരയില്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ റീത്ത് വെച്ച് ബി ജെ പി പ്രവര്‍ത്തകര്‍. ഇന്നലെ വൈകിട്ടാണ് ബി ജെ പി പാലക്കാട് മേഖലാ വൈസ് പ്രസിഡന്റ് ടി കെ അശോക് കുമാറിന്റെ നേതൃത്വത്തില്‍ പ്രവർത്തകർ ഗാന്ധി പ്രതിമക്ക് മുന്നിലെത്തി റീത്ത് വെച്ചത്.

ഗാന്ധിക്ക് പുഷ്പചക്രം സമര്‍പ്പിച്ചെന്നാണ് അശോക് കുമാറിൻ്റെ വിശദീകരണം. സംഭവത്തില്‍ കോണ്‍ഗ്രസ്സും ഡി വൈ എഫ്‌ ഐയും പ്രതിഷേധവുമായി രംഗത്തെത്തി. ഗാന്ധി പ്രതിമക്ക് വോട്ട് ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് പോലീസിന് പരാതി നല്‍കി. ഗാന്ധി പ്രതിമ വൃത്തിയാക്കിക്കൊണ്ടായിരുന്നു ഡി വൈ എഫ്‌ ഐയുടെ പ്രതിഷേധം.

എടക്കര കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ സി ഷാഹുല്‍ ഹമീദാണ് എടക്കര പോലീസിന് പരാതി നല്‍കിയത്.

Latest