Connect with us

National

ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് വൈകീട്ട് ആറിന്

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുൾപ്പെടെ നൂറിലധികം പേരുകളാകും ആദ്യ പട്ടികയിൽ ഉണ്ടാകുക

Published

|

Last Updated

ന്യൂഡൽഹി | ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാർഥി പ്രഖ്യാപനത്തിനായി വൈകീട്ട് ആറ് മണിക്ക് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുൾപ്പെടെ നൂറിലധികം പേരുകളാകും ആദ്യ പട്ടികയിൽ ഉണ്ടാകുക എന്നാണ് സൂചന.

സ്ഥാനാർഥികളെ തീരുമാനിക്കുന്നതിന് ബിജെപിയുടെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി യോഗം വ്യാഴാഴ്ച ചേർന്നിരുന്നു. വ്യാഴാഴ്ച അർധരാത്രിയും കഴിഞ്ഞാണ് യോഗം അവസാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, പാർട്ടി പ്രസിഡന്റ് ജെ പി നദ്ദ തുടങ്ങി നിരവധി നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി നിലവിലെ മണ്ഡലമായ വാരാണസിയിലും അമിത്ഷാ ഗാന്ധിനഗറിലും തന്നെ മത്സരിക്കുമെന്നാണ് ഇപ്പോഴത്തെ സൂചന. മോദി രണ്ടാം മണ്ഡലമായി തമിഴ്നാട്ടിലെ രാമനാഥപുരത്ത് മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

---- facebook comment plugin here -----

Latest