Kerala
ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
കുമ്പളാം പൊയ്കയില്‍ വാടകക്ക് താമസിക്കുന്ന ഓമത്താന്‍ കുഴിയില്‍ പ്രമുല്‍ ജിത്ത് (28) ആണ് മരിച്ചത്.

പത്തനംതിട്ട | മണ്ണാറക്കുളഞ്ഞിയില്‍ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുമ്പളാം പൊയ്കയില്‍ വാടകക്ക് താമസിക്കുന്ന ഓമത്താന്‍ കുഴിയില്‍ പ്രമുല്‍ ജിത്ത് (28) ആണ് മരിച്ചത്.
മണ്ണാറക്കുളഞ്ഞി അമ്പഴത്തില്‍ മൂട്ടില്‍ പടിയില്‍ ഇന്നലെ രാത്രി 7.45 ഓടെയായിരുന്നു അപകടം. കുമ്പളാം പൊയ്കയില്‍ നിന്നും മണ്ണാറകുളഞ്ഞി ഭാഗത്തേക്ക് പോകുന്ന ബൈക്കും വടശ്ശേരിക്കരക്ക് പോകുന്ന മിനി വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊല്ലം അഞ്ചല്‍ സ്വദേശിയായ പ്രമുല്‍ ജിത്ത് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.
---- facebook comment plugin here -----