National
ബിഹാർ: മരിച്ചെന്ന് കാട്ടി ഒഴിവാക്കിയ 22 ലക്ഷം പേരുടെ പട്ടിക പുറത്തുവിടാത്തത് എന്ത്കൊണ്ടെന്ന് സുപ്രീം കോടതി
തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യശരങ്ങൾ

ന്യൂഡൽഹി | ബിഹാർ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. ബിഹാറിൽ മരിച്ചെന്ന് കാട്ടി ഒഴിവാക്കിയ 22 ലക്ഷം പേരുടെ പട്ടിക പുറത്തുവിടാത്തത് എന്ത്കൊണ്ടാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ആരാഞ്ഞു. ബിഹാറിലെ മരിച്ചവരെ കണ്ടെത്തി ഒഴിവാക്കാന്‍ എന്ത് സംവിധാനമാണ് ഉപയോഗിച്ചതെന്നും കോടതി ചോദിച്ചു.
ജീവിച്ചിരിക്കുന്നവരെ മരിച്ചെന്ന് കാട്ടി ഒഴിവാക്കിയെന്ന ആക്ഷേപം ഗൗരവത്തോടെ പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായത്തോടെയാണ് മരിച്ചവരെ ഒഴിവാക്കിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയത്. എന്നാൽ കുടുംബാംഗം മരിച്ചെന്ന് ബന്ധുക്കളാണ് പറയേണ്ടതെന്ന് സുപ്രീം കോടതി പറഞ്ഞു. എല്ലാ വിഭാഗത്തിലെയും ആളുകളുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതെന്താണെന്നും കോടതി ആരാഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടികള്‍ യുക്തിപരമാകണം. പൗരന്മാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാകരുത് തീവ്ര പരിഷ്‌കരണമെന്നും പൗരന്മാര്‍ക്ക് ആശ്വാസമാകുന്ന നടപടികളാണ് സ്വീകരിക്കേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.