Kerala
ഓട്ടോറിക്ഷയും ടിപ്പറും കൂട്ടിയിടിച്ച് അപകടം; വീട്ടമ്മ മരിച്ചു
കെപി റോഡില്‍ അഞ്ചാംകുറ്റി ജംങ്കഷന് സമീപമാണ് അപകടമുണ്ടായത്.

ആലപ്പുഴ | ആലപ്പുഴയില്‍ മകന്റെ വിവാഹം ക്ഷണിക്കാന്‍ പോകവെ വീട്ടമ്മ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. വള്ളിക്കുന്നം പടയണിവെട്ടം പുത്തന്‍ചന്ത ഇ ലീലാമ്മയാണ് മരിച്ചത്.കെപി റോഡില്‍ അഞ്ചാംകുറ്റി ജംങ്കഷന് സമീപമാണ് അപകടമുണ്ടായത്.
കറ്റാനെ ഭാഗത്തേക്ക് വരികയായിരുന്ന ലീലാമ്മ സഞ്ചരിച്ച ഓട്ടോറിക്ഷയും ചാരുംമൂട് ഭാഗത്തേക്ക് പോകുന്ന ടിപ്പറുമാണ് കൂട്ടിയിടിച്ചത്. ലീലാമ്മയുടെ കൂടെ ഉണ്ടായിരുന്ന മൂന്നു ബന്ധുക്കള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും അപകടത്തില്‍ പരുക്കുണ്ട്.
ലീലാമ്മയെ ഉടന്‍ തന്നെ മേപ്പള്ളിക്കുറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരപരുക്കേറ്റതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
---- facebook comment plugin here -----