Kerala
ഷാര്‍ജയില്‍ അതുല്യയുടെ മരണം; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി പരിഗണിക്കുന്നത് എട്ടിലേക്ക് മാറ്റി
പ്രതി അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ ഇടക്കാലജാമ്യം ഇക്കാലയളവിലേക്ക് നീട്ടിയിട്ടുമുണ്ട്.

കൊല്ലം | ചവറ കോയിവിള സ്വദേശിനി അതുല്യ ഷാര്‍ജയില്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി പരിഗണിക്കുന്നത് ഈ മാസം എിലേക്ക് മാറ്റി.അതുല്യയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളും, ഭര്‍ത്താവ് സതീഷിന്റെ ആക്രമണത്തിന്റെ വീഡിയോയും സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെത്തുടര്‍ന്ന് വെക്കേഷന്‍ ജഡ്ജ് സി എം സീമയാണ് കേസ് എട്ടിലേക്ക് മാറ്റിയത്.
കേസിലെ പ്രതി അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ ഇടക്കാലജാമ്യം ഇക്കാലയളവിലേക്ക് നീട്ടിയിട്ടുമുണ്ട്.
---- facebook comment plugin here -----