National
കര്‍ണാടകയില്‍ മലയാളി യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ ആറംഗ സംഘം പിടിയില്‍
കാസര്‍കോട് സ്വദേശിയില്‍ നിന്ന് 70,000 രൂപ തട്ടിയെടുത്തു.

ബെംഗളൂരു | കര്‍ണാടകയില്‍ മലയാളി യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമം. കാസര്‍കോട് സ്വദേശിയില്‍ നിന്ന് യുവതി ഉള്‍പ്പെടെയുള്ള ആറംഗ സംഘം 70,000 രൂപ തട്ടിയെടുത്തു. പ്രതികളെ പോലീസ് ഉഡിപ്പിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.
മുന്‍പരിചയമുണ്ടായിരുന്ന യുവതി യുവാവിനെ കുന്താപുരയിലെ താമസസ്ഥലത്തെത്തിക്കുകയായിരുന്നു. പിന്നീട് കൂട്ടാളികളെ വിളിച്ചുവരുത്തി നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തിയ ശേഷം മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.
പണം നല്‍കാന്‍ വിസമ്മതിച്ചതോടെ ക്രൂരമായി മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന 70,000 രൂപ തട്ടിയെടുക്കുകയുമായിരുന്നു.
---- facebook comment plugin here -----