Connect with us

Kerala

കുണ്ടറ പീഡനക്കേസ് ഒത്തുതീര്‍പ്പിന് ശ്രമം: മന്ത്രി ശശീന്ദ്രന് ക്ലീന്‍ ചിറ്റ്

ഇരക്കെതിരെ മന്ത്രി ഒന്നും പറഞ്ഞിട്ടില്ല; പറഞ്ഞത് വിഷയം നല്ല രീതിയില്‍ പരിഹരിക്കണമെന്ന് മാത്രം

Published

|

Last Updated

കൊല്ലം |  കുണ്ടറ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ വനംമന്ത്രി എ കെ ശശീന്ദ്രന്‍ ശ്രമിച്ചതായ ആരോപണത്തില്‍ മന്ത്രിക്ക് പോലീസിന്റെ ക്ലീന്‍ ചിറ്റ്. പീഡന പരാതി പിന്‍വലിക്കണമെന്ന് മന്ത്രി പറഞ്ഞിട്ടില്ലെന്നും ഇതിനാല്‍ അദ്ദേഹത്തിനെതിരെ കേസെടുക്കാനാകില്ലെന്നാണ് ലഭിച്ച നിയമോപദേശമെന്നും പോലീസ് പറഞ്ഞു.

ഇരയുടെ പേരോ, ഇരക്കെതിരായ എന്തെങ്കിലും പരാമര്‍ശമോ മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. വിഷയം നല്ല രീതിയില്‍ പരിഹരിക്കണമെന്ന് മാത്രമാണ് മന്ത്രി പറഞ്ഞതെന്നും പോലീസ് റിപ്പോര്‍ട്ട് പറയുന്നു.

പരാതിക്കാരിയുടെ അച്ഛനോട് നല്ല നിലയില്‍ പ്രശ്‌നം തീര്‍ക്കണം എന്നാണ് മന്ത്രി പറഞ്ഞതെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. നിവൃത്തി വരുത്തുക, കുറവ് തീര്‍ക്കുക എന്ന അര്‍ഥത്തിലാണ് മന്ത്രി സംസാരിച്ചത് എന്നാണ് നിയമോപദേശം. ഇരയുടെ പേരോ പരാമര്‍ശമോ മന്ത്രി നടത്തിയിട്ടില്ല. കേസ് പിന്‍വലിക്കണമെന്ന ഭീഷണി ഫോണ്‍ സംഭാഷണത്തില്‍ ഇല്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.

 

 

 

---- facebook comment plugin here -----

Latest