Kerala
കേന്ദ്രമന്ത്രി മുരളീധരന്റെ വീടിനു നേരെയുണ്ടായ ആക്രമണം; അന്വേഷണത്തിന് പ്രത്യേക സംഘം
കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.

തിരുവനന്തപുരം | കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തെ കുറിച്ചന്വേഷിക്കാന്‍ പ്രത്യേക അന്വേഷണം സംഘം. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.
തിരുവനന്തപുരം ഉള്ളൂരിലുള്ള വാടക വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വീടിനു മുന്നിലെ ജനല്‍ ചില്ലുകള്‍ കല്ലു ഉപയോഗിച്ച് തകര്‍ത്തു. പ്രദേശത്ത് ചോരപ്പാടുകളും കണ്ടെത്തി. ചില്ലു തകര്‍ത്തപ്പോള്‍ അക്രമിയുടെ കൈക്ക് പരുക്കേറ്റതാകാമെന്നാണ് സംശയിക്കുന്നത്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രക്തക്കറ കണ്ടത്. മെഡിക്കല്‍ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മന്ത്രി തലസ്ഥാനത്ത് വരുമ്പോള്‍ മാത്രം താമസിക്കുന്ന വീടാണിത്. വീടിന് പിറകിലായി മന്ത്രിയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്.
---- facebook comment plugin here -----