National
മണിപ്പൂരില്‍ അസം റൈഫിള്‍സിനു നേരെ ആക്രമണം; ഒരു ജവാന് വീരമൃത്യു
മൂന്നുപേര്‍ക്ക് പരുക്കേറ്റു. ബിഷ്ണുപുര്‍ ജില്ലയിലെ നമ്പോല്‍ സബല്‍ ലെയ്കായി മേഖലയിലാണ് വൈകിട്ട് ആറോടെയാണ് ആക്രമണമുണ്ടായത്.

ഇംഫാല്‍ | മണിപ്പൂരില്‍ അസം റൈഫിള്‍സിനു നേരെ ആക്രമണം. ഒരു ജവാന് വീരമൃത്യു വരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു.
ബിഷ്ണുപുര്‍ ജില്ലയിലെ നമ്പോല്‍ സബല്‍ ലെയ്കായി മേഖലയിലാണ് വൈകിട്ട് ആറോടെയാണ് ആക്രമണമുണ്ടായത്.
അസം റൈഫിള്‍സ് വാഹനത്തിനു നേരെയായിരുന്നു ആക്രമണം. തോക്കുധാരികളായ ഒരു സംഘം വാഹനത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസും പ്രദേശവാസികളും ചേര്‍ന്നാണ് പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
---- facebook comment plugin here -----