Kerala
നിയമസഭാ തിരഞ്ഞെടുപ്പ്: യുവതലമുറ മത്സരിക്കട്ടെ, എം പിമാര്‍ മാറിനില്‍ക്കട്ടെ- വി എം സുധീരന്‍
സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് പ്രതികരണം.

കോഴിക്കോട് | നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവതലമുറ മത്സരിക്കട്ടേയെന്ന പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. നല്ലൊരു യുവ നേതൃത്വം സംസ്ഥാനത്തുണ്ട്. എം പിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പിസം തീര്‍ക്കുന്ന പ്രതിസന്ധികളെ കുറിച്ച് കോണ്‍ഗ്രസ്സുകാര്‍ക്ക് നന്നായി അറിയാം. ഗ്രൂപ്പിന് അതീതമായി തിരഞ്ഞെടുപ്പിനെ നേരിടണമെന്നും വി എം സുധീരന്‍ പറഞ്ഞു.
സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയത്.