Ongoing News
ഏഷ്യാകപ്പ് വനിതാ ട്വന്റി 20; ശ്രീലങ്കയെ 41 റൺസിന് തോൽപ്പിച്ച് ഇന്ത്യ
53 പന്തിൽ നിന്ന് 76 റൺസെടുത്ത ജെമിമ റോഡ്രിഗസിന്റെ കരുത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് 150 റൺസെടുത്തു.

ധാക്ക |വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ 41 റൺസിന് പരാജയപ്പെടുത്തി. 53 പന്തിൽ നിന്ന് 76 റൺസെടുത്ത ജെമിമ റോഡ്രിഗസിന്റെ കരുത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് 150 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 18.2 ഓവറിൽ 109 റൺസിന് ഓൾഔട്ടായി. ദയാലൻ ഹേമലത (15ന് 3), പൂജ വസ്ട്രാകർ (12ന് രണ്ട്), ദീപ്തി ശർമ (15ന് രണ്ട്), രാധ യാദവ് (15ന് ഒന്ന്) എന്നിവർ ഇന്ത്യക്ക് വേണ്ടി വിക്കറ്റ് വീഴ്ത്തി.
---- facebook comment plugin here -----