National
അരവിന്ദ് കെജ് രിവാള്‍ എ എ പി നേതാക്കളുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തും
മെയ് 25 ന് ഡല്‍ഹിയില്‍ നടക്കുന്ന വോട്ടെടുപ്പിനെ കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകും

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ് രിവാള്‍ എ എ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കെജ് രിവാളിന്റെ വസതിയില്‍ വെച്ച് ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് എ എ പി വൃത്തങ്ങള്‍ അറിയിച്ചു.
ഇതൊരു സുപ്രധാന യോഗമാണെന്നും മെയ് 25 ന് ഡല്‍ഹിയില്‍ നടക്കുന്ന വോട്ടെടുപ്പിനെ കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
മദ്യനയഅഴിമതി കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന അരവിന്ദ് കെജ് രിവാളിന് വെള്ളിയാഴ്ചയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂണ്‍ ഒന്ന് വരെയാണ് ഇടക്കാല ജാമ്യത്തിന്റെ കാലാവധി.
---- facebook comment plugin here -----