National
ബെംഗളുരുവില്‍ കോളജില്‍ ഓണാഘോഷത്തിനിടെ തര്‍ക്കം; മലയാളി വിദ്യാര്‍ഥിക്കും സുഹൃത്തിനും കുത്തേറ്റു
ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെംഗളുരു | ബെംഗളുരുവില്‍ ഓണാഘോഷത്തിനിടെ കോളജിലുണ്ടായ തര്‍ക്കത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു. സോളദേവനഹള്ളി ആചാര്യ കോളജിലെ നഴ്‌സിംഗ് വിദ്യാര്‍ഥി ആദിത്യക്കാണ് കുത്തേറ്റത്.
ആക്രമണത്തില്‍ ആദിത്യയുടെ സുഹൃത്ത് സാബിത്തിനും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തെന്നും വിശദമായ അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു
---- facebook comment plugin here -----