Connect with us

Career Notification

എഫ് സി ആർ ഐയിൽ നിയമനം

ഐ ടി ഐ/ഗ്രാജ്വേറ്റ്സ് അപ്രന്റിസ്ഷിപ്പിലെയും 61 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Published

|

Last Updated

കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന് കീഴിൽ പാലക്കാട് കഞ്ചിക്കോടുള്ള ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രെയിനി എൻജിനീയർ, പ്രൊജക്ട് സ്റ്റാഫ്, അസ്സോസിയേറ്റ് എൻജിനീയർ തസ്തികകളിലെയും ഐ ടി ഐ/ഗ്രാജ്വേറ്റ്സ് അപ്രന്റിസ്ഷിപ്പിലെയും 61 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ട്രെയിനി എൻജിനീയർ

ഒഴിവ്- 25. സ്റ്റൈപെൻഡ് ബി ഇ/ ബി ടെക് യോഗ്യതയുള്ളവർക്ക് 28,000 രൂപയും ഡിപ്ലോമാ യോഗ്യതയുള്ളവർക്ക് 21,000 രൂപയും ലഭിക്കും. 65 ശതമാനം മാർക്കോടെ മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ, സിവിലിൽ ബി ഇ/ ബി ടെക്ക് ഡിപ്ലോമ. ബി ഇ, ബി ടെക്കുകാർക്ക് 30, മറ്റുള്ളവർക്ക് 28 ആണ് പ്രായം.

ടെക്നീഷ്യൻ

ഒഴിവ്- 12. ആദ്യ വർഷം പ്രതിമാസം 17,500 രൂപയും രണ്ടാം വർഷം 19,500 രൂപയും ശമ്പളം ലഭിക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്സോടെ നേടിയ ഐ ടി ഐ. പ്രവൃത്തിപരിചയം. പ്രായം 28 കവിയരുത്.

അസ്സോസിയേറ്റ് പ്രൊജക്ട് എൻജിനീയർ

ഒഴിവ്- ഏഴ്. ആദ്യ വർഷം 35,000 രൂപയും രണ്ടാം വർഷം 39,000 രൂപയും മൂന്നാം വർഷം 43,000 രൂപയും ശമ്പളം. കുറഞ്ഞത് 65 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ സിവിൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ/ മെക്കോട്രോണിക്സിൽ ബി ഇ/ ബി ടെക്കും പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 35 കവിയരുത്.

അസ്സോസിയേറ്റ് പ്രൊജക്ട്

ഒഴിവ്- മൂന്ന്, ആദ്യ വർഷം 25,000 രൂപയും രണ്ടാം വർഷം 27,500 രൂപയും മൂന്നാം വർഷം 30,000 രൂപയും ശമ്പളം. ഫസ്റ്റ് ക്ലാസ്സോടെ മെക്കാനിക്കൽ/ ഇലക്ട്രിക്കലിലുള്ള ത്രിവത്സര ഡിപ്ലോമയും പ്രവൃത്തി പരിചയവും. പ്രായം 33 കവിയരുത്.

ഗ്രാജ്വേറ്റ്സ് അപ്രന്റിസ്

ഒഴിവ്- ആറ്. 12,300 രൂപ സ്റ്റൈപെൻഡ് ലഭിക്കും. 60 മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. പ്രായം 18- 26.

ഐ ടി ഐ അപ്രന്റിസ്

ഒഴിവ്- എട്ട്, സ്റ്റൈപെൻഡ് 9,600 രൂപ. 60 ശതമാനം മാർക്കോടെ ഫിറ്റർ/ മെഷിനിസ്റ്റ്/ വെൽഡർ/ ഇലക്ട്രീഷ്യൻ/ പ്ലംബർ/ സെക്രട്ടേറിയൽ അസ്സിസ്റ്റന്റ്ആൻഡ് സ്റ്റെനോഗ്രാഫർ ട്രേഡിലുള്ള ഐ ടി ഐ ആണ് യോഗ്യത. പ്രായം 18- 26.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ നടത്തിയാകും തിരഞ്ഞെടുപ്പ്. വെബ്സൈറ്റിൽ നൽകിയ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾക്കൊപ്പം സ്‌കാൻ ചെയ്ത പി ഡി എഫ് ഫോർമാറ്റിൽ careers@fcriindia.comൽ ഇ-മെയിൽ അയക്കണം. അപേക്ഷിക്കുന്നവർ https://apprencticeshipindia.gov.in/ https://nats.education.gov.inൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കണം. അവസാന തീയതി ഡിസംബർ 30ന് വൈകിട്ട് 5.30. വിവരങ്ങൾക്ക് www.fcriindia.com സന്ദർശിക്കുക.

---- facebook comment plugin here -----

Latest