Connect with us

National

പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച; യുവാവ് മതില്‍ ചാടി കടന്ന് അതിക്രമിച്ച് കയറി

ഉത്തര്‍പ്രദേശ് സ്വദേശി രാമ (20) എന്ന വ്യക്തിയാണ് അതിക്രമിച്ചു പാര്‍ലമെന്റിനുള്ളില്‍ പ്രവേശിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച. യുപി സ്വദേശിയായ വ്യക്തി മതില്‍ ചാടി കടന്ന് പാര്‍ലമെന്റിനുള്ളില്‍ കയറി. അതിക്രമിച്ച് പ്രവേശിച്ച ആളെ പിടികൂടി ചോദ്യം ചെയ്തു വരികയാണെന്നു സിഐഎസ്എഫ് അറിയിച്ചു.മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

രാവിലെ ആറ് മണിയോടെയാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശി രാമ (20) എന്ന വ്യക്തിയാണ് അതിക്രമിച്ചു പാര്‍ലമെന്റിനുള്ളില്‍ പ്രവേശിച്ചത്. റെയില്‍ ഭവന്റെ ഭാഗത്ത് നിന്നും മതില്‍ ചാടി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഗരുഡ ഗേറ്റില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പെട്ടെന്ന് പിടികൂടി.

2023 ഡിസംബറില്‍ പുക ആക്രമണം ഉണ്ടായതിനു പിന്നാലെ പാര്‍ലമെന്റിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തിരുന്നു.

 

Latest