local body election 2025
എ ആര്‍ നഗറിലും അപര"വെപ്പ്'
കാളപ്പുറം 19-ാം വാര്‍ഡില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെ അപരന്‍.
തിരൂരങ്ങാടി | തദ്ദേശ തിരഞ്ഞെടുപ്പില്‍ എ ആര്‍ നഗര്‍ ഗ്രാമപ ഞ്ചായത്ത് കാളപ്പുറം 19-ാം വാര്‍ഡില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെ അപരന്‍. ഇവിടെ മത്സരിക്കുന്ന എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി മുഹമ്മദ് അബ്ദുര്‍റഹ്‌മാന്‍ എന്ന നല്ലമോന് അപരനായി യാറത്തുംപടിയിലെ അബ്ദുര്‍റഹ്‌മാന്‍ കള്ളിയത്താണ് പത്രിക നല്‍കിയത്.
നല്ലമോന്‍ അപേക്ഷിച്ച കുട ചിഹ്നത്തിന് വേണ്ടിയും അപരന്‍ അപേക്ഷ നല്‍കിയതിനാല്‍ നറുക്കെടുപ്പിലൂടെ ഈ ചിഹ്നം എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് അനുവദിക്കുകയായിരുന്നു. അപരന് ആപ്പിള്‍ ചിഹ്നമാണ് ലഭിച്ചത്. യു ഡി എഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ്സിലെ മുസ്തഫ പുള്ളിശ്ശേരിയാണ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നത്.
---- facebook comment plugin here -----




