National
സിംഗുവില്‍ വീണ്ടും ഒരാള്‍ക്ക് അതിക്രൂര മര്‍ദനം; ഒരു നിഹാംഗ് അറസ്റ്റില്‍
കോഴിഫാമില്‍നിന്ന് വണ്ടിയില്‍ കോഴികളെ കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം.
ന്യൂഡല്‍ഹി| കര്‍ഷക പ്രക്ഷോഭം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ വീണ്ടും ഒരാള്‍ ആക്രമണത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട് നിഹാംഗ് വിഭാഗത്തില്‍പ്പെട്ട ഒരാളെ അറസ്റ്റ് ചെയ്തു. കോഴിഫാമില്‍നിന്ന് വണ്ടിയില്‍ കോഴികളെ കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം. കോഴിയെ നല്‍കാന്‍ പറഞ്ഞപ്പോള്‍ വിസമ്മതിച്ചതിനാണ് മര്‍ദിച്ചതെന്ന് പരുക്കേറ്റ മനോജ് പസ്വാന്‍ പറഞ്ഞു.
ദിവസങ്ങള്‍ക്കു മുമ്പ് ഇതേ സ്ഥലത്ത് ഒരു യുവാവിനെ നിഹാംഗുകള്‍ അതിക്രൂരമായി കൊലപ്പെടുത്തിയിരുന്നു. സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബിനെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് നിംഹാഗുകള്‍ യുവാവിനെ കൊന്ന് പോലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയത്. പ്രക്ഷോഭം നടത്തുന്ന സംഘടനകള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മേഖലയില്‍ വീണ്ടും ഒരാള്‍ ആക്രമണത്തിന് ഇരയായത്.


