Connect with us

Kozhikode

അമ്പിയാക്കള്‍ പാപങ്ങളില്‍ നിന്ന് സുരക്ഷിതര്‍: കാന്തപുരം

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായി സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കാലിക്കറ്റ് ടവറില്‍ സംഘടിപ്പിച്ച മുഅല്ലിം ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കാന്തപുരം.

Published

|

Last Updated

കോഴിക്കോട് | പ്രവാചകന്മാര്‍ എല്ലാതരത്തിലുള്ള പാപങ്ങളില്‍ നിന്നും സുരക്ഷിതരാണെന്നും അവരില്‍ നിന്നു തെറ്റുകള്‍ സംഭവിച്ചിട്ടില്ലെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. നിരവധി തെറ്റുകള്‍ സംഭവിച്ചതുകൊണ്ടാണ് പ്രവാചകന്മാര്‍ പാപമോക്ഷത്തിന് പ്രാര്‍ഥന നടത്തിയതെന്ന പുത്തനാശയക്കാരുടെ വിശ്വാസം ഇസ്‌ലാമികമല്ലെന്ന് കാന്തപുരം പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായി സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കാലിക്കറ്റ് ടവറില്‍ സംഘടിപ്പിച്ച മുഅല്ലിം ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതപഠനത്തെ പൊതു വിദ്യാഭ്യാസ പഠന പ്രക്രിയയുടെ ഭാഗമായി കണ്ട് വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ മദ്‌റസ വിദ്യാഭ്യാസ മേഖല തയ്യാറാകണമെന്ന് കാന്തപുരം പറഞ്ഞു. പൊതു വിദ്യാഭ്യാസ മേഖലയെ മാനവികവത്ക്കരിക്കാനും അതിലൂടെ നേടുന്ന അറിവുകളും കഴിവുകളും ധാര്‍മികമായി പുന:ക്രമീകരിക്കാനും മത വിദ്യാഭ്യാസത്തിനു കഴിയും. ഇവയെ പരസ്പര പൂരകമായി കണ്ടുകൊണ്ടുള്ള സമീപനമാണ് രാജ്യത്ത് ഉയര്‍ന്നുവരേണ്ടത്. മദ്റസ വിദ്യാഭ്യാസത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ചില ഭാഗത്തുനിന്നും ബോധപൂര്‍മമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇസ്‌ലാമിക ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി അധ്യാപകര്‍ അതിനെ പ്രതിരോധിക്കണം.

സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. അബൂ ഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു പി എസ് കെ മൊയ്തു ബാഖവി മാടവന, ഡോക്ടര്‍ അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, സി പി സൈതലവി മാസ്റ്റര്‍, സി എച്ച് അബ്ദുല്‍ കരീം ഹാജി വിഷയമവതരിപ്പിച്ചു. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സ്വാഗതവും അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ നന്ദിയും പറഞ്ഞു.

 

Latest