Connect with us

National

ജമ്മു കശ്മീരില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

ലഷ്‌കര്‍-ഇ-ത്വയ്ബയുടെ നിഴല്‍ സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് (TRF) സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

Published

|

Last Updated

ശ്രീനഗര്‍  | ജമ്മു കശ്മീരിലെ അനന്ത്നാഗ് പട്ടണത്തില്‍ ബുധനാഴ്ച ഭീകരര്‍ പോലീസ് സംഘത്തിന് നേരെ നടത്തിയ വെടിവെപ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു .അനന്ത്നാഗിലെ ലാല്‍ ചൗക്കില്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് വെടിവെയ്പ്പുണ്ടായത്. അമര്‍നാഥ് യാത്രയുടെ സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ച പോലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ആഷിഖ് ഹുസൈന്‍ ഖുറേഷി(35)യാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ അദ്ദേഹത്തെ അനന്ത്നാഗിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

ലഷ്‌കര്‍-ഇ-ത്വയ്ബയുടെ നിഴല്‍ സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് (TRF) സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.സുരക്ഷാ സേന പ്രദേശം വളയുകയും ഭീകരരെ കണ്ടെത്താനായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

അമര്‍നാഥ് യാത്രയുടെ പശ്ചാത്തലത്തില്‍ അനന്ത്നാഗ് പട്ടണത്തില്‍ വലിയ തോതില്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ കാരണം കഴിഞ്ഞ നാല് ദിവസമായി അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ചിരിക്കുകയാണ്

Content Highlights: A police officer was shot dead by terrorists in Jammu Kashmir’s Anantnag during Amarnath Yatra duty. The deceased was identified as Head Constable Ashiq Hussain Qureshi. Terror group TRF claimed responsibility for the attack, and security forces have launched a search operation.

 

Latest