Connect with us

Kerala

അമീബിക് മസ്തിഷ്‌ക ജ്വരം: രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

ഈമാസം 11നുണ്ടായ തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണം.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള രണ്ടു മരണം കൂടി സ്ഥിരീകരിച്ചു. ഈമാസം 11നുണ്ടായ തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണം.

ഇതോടെ അമിബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയി.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചവരുടെ കണക്ക് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്നും 17 പേര്‍ മരിച്ചുവെന്നുമാണ് ഔദ്യോഗിക സ്ഥിരീകരണം.