Connect with us

From the print

സമസ്ത നൂറാം വാര്‍ഷികം; ഉന്നത മതകലാലയങ്ങളിലെ അധ്യാപകരുടെ സംഗമം നടത്തും

സംസ്ഥാന തല സംഗമം ജൂലൈ ആദ്യവാരം കോഴിക്കോട്ട്.

Published

|

Last Updated

കോഴിക്കോട് | സമസ്തയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഉന്നത മത കലാലയങ്ങളിലെ അധ്യാപകരുടെ സംസ്ഥാന തല സംഗമം ജൂലൈ ആദ്യവാരം കോഴിക്കോട് നടത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ തീരുമാനിച്ചു.

മതവിദ്യാഭ്യാസ കരിക്കുലവും പാഠ്യപദ്ധതിയും പരിഷ്‌കരിക്കുന്നത് സംബന്ധിച്ച ഡി പി ആര്‍ (വിശദ പഠന റിപോര്‍ട്ട്) സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.

മുശാവറ യോഗത്തില്‍ സയ്യിദ് ഫള്ല്‍ കോയമ്മ എട്ടിക്കുളം, പി വി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ താഴപ്ര, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ടി പി അബൂബക്കര്‍ മുസ്‌ലിയാര്‍ വെന്മേനാട്, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എം അബ്ദുര്‍റഹ്മാന്‍ ബാവ മുസ്‌ലിയാര്‍ കോടമ്പുഴ, ടി കെ അബ്ദുല്ല മുസ്‌ലിയാര്‍ താനാളൂര്‍, സി മുഹമ്മദ് ഫൈസി പന്നൂര്, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, വി പി മൊയ്തു ഫൈസി വില്ല്യാപ്പള്ളി, അബൂഹനീഫല്‍ ഫൈസി തെന്നല, അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, അബ്ദുര്‍റഹ്മാന്‍ ഫൈസി വണ്ടൂര്‍, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, എ ത്വാഹ മുസ്‌ലിയാര്‍ കായംകുളം, അബ്ദുന്നാസിര്‍ അഹ്‌സനി ഒളവട്ടൂര്‍, ഐ എം കെ ഫൈസി കല്ലൂര്‍, എം വി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ പരിയാരം, പി എസ് കെ മൊയ്തു ബാഖവി മാടവന, പി അലവി സഖാഫി കൊളത്തൂര്‍, എം അബ്ദുര്‍റഹ്മാന്‍ സഖാഫി തിരുവനന്തപുരം, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി സ്വാഗതം പറഞ്ഞു.

 

Latest