Connect with us

Uae

ഗൾഫിൽ നിന്ന് കേരളത്തിലേക്ക് വിമാനയാത്രാ നിരക്ക് ഗണ്യമായി കുറയുന്നു

എയർ അറേബ്യ ഓണം യാത്രക്കാർക്കായി "മധുര വിസ്മയം' അവതരിപ്പിച്ചു. അബൂദബിയിൽ നിന്ന് കോഴിക്കോടേക്കുള്ള വൺവേ നിരക്കുകൾ 255 ദിർഹത്തിന് എയർലൈൻ വാഗ്ദാനം ചെയ്യുന്നു.

Published

|

Last Updated

ദുബൈ|ഓണക്കാലം പ്രമാണിച്ചു ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രാക്കൂലി ഗണ്യമായി കുറക്കുമെന്ന് എയർലൈനറുകളും ട്രാവൽ ഏജൻസികളും. നിരവധി യാത്രാ ഡീലുകളുമായി ഇരു കൂട്ടരും രംഗത്തു വന്നിട്ടുണ്ട്. ഇത് പ്രവാസികൾക്ക് നാട്ടിലേക്ക് പറന്ന് കുടുംബങ്ങളോടൊപ്പം ആഘോഷിക്കുന്നത് കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റും.
189 ദിർഹം വരെ നിരക്കിൽ കേരളത്തിലേക്ക് യാത്ര ചെയ്യാം. ചില ഏജൻസികൾ ഉത്സവ ആവശ്യം നിറവേറ്റുന്നതിനായി പ്രത്യേക നിരക്കുകളും പാക്കേജുകളും ആരംഭിച്ചു.

എയർ അറേബ്യ ഓണം യാത്രക്കാർക്കായി “മധുര വിസ്മയം’ അവതരിപ്പിച്ചു. അബൂദബിയിൽ നിന്ന് കോഴിക്കോടേക്കുള്ള വൺവേ നിരക്കുകൾ 255 ദിർഹത്തിന് എയർലൈൻ വാഗ്ദാനം ചെയ്യുന്നു.
ഷാർജയിൽ നിന്ന് 349 ദിർഹത്തിന് കൊച്ചിയിലേക്കുള്ള വൺവേ ടിക്കറ്റുകൾ ലഭിക്കും. ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു ഒക്ടോബർ പത്ത്, 11 തീയതികളിൽ യാത്ര ചെയ്യാൻ നന്നേ കുറയും. അതേ സമയം സ്‌കൂളുകളുടെ നീണ്ട വേനൽ അവധി ദിവസങ്ങൾ അവസാനിക്കുമ്പോൾ കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള നിരക്ക് മാനം മുട്ടെയാണ്.

ഏതാണ്ട് 35,000 രൂപ ഈടാക്കുന്നു. തിരിച്ച് വൺവേ ടിക്കറ്റുകൾ 50,00 രൂപക്ക് വരെ ലഭ്യമാണ്. 30 കിലോ ഗ്രാം ബാഗേജ് അലവൻസുമുണ്ട്. ഒരു ഏജൻസി ഓണത്തിന്റെ തലേന്ന്, സെപ്തംബർ നാലിന് 185 ദിർഹം നിരക്ക് വാഗ്ദാനം ചെയ്യുന്നു. കേരളത്തിലെ മറ്റ് നഗരങ്ങളിലേക്കും ഈ ഓഫർ വ്യാപിക്കുന്നു.കൊച്ചിയിലേക്കുള്ള വൺവേ നിരക്ക് 299 ദിർഹത്തിനും കണ്ണൂരിലേക്കുള്ള വൺവേ നിരക്ക് 310 ദിർഹത്തിനും ലഭ്യമാണ്.

 

 

Latest