Connect with us

National

എയർ ഇന്ത്യയുടെ ടെൽ അവീവ് വിമാന സർവീസുകൾ മെയ് 8 വരെ നിർത്തിവച്ചു

ആഴ്ചയിൽ അഞ്ച് വിമാനങ്ങളാണ് എയർ ഇന്ത്യ ടെൽ അവീവിലേക്ക് സർവീസ് നടത്തുന്നത്.

Published

|

Last Updated

ന്യൂഡൽഹി | ഇസ്റാഈലിലെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ മെയ് 8 വരെ നിർത്തിവച്ചു. ടെൽ അവീവ് വിമാനത്താവളത്തിന് സമീപം മിസൈൽ ആക്രമണമുണ്ടായതിനെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള വിമാനം അബുദാബിയിലേക്ക് തിരിച്ചുവിട്ടിരുന്നു. ഇതിന് ശേഷം മെയ് ആറ് വരെ സർവീസുകൾ നിർത്തിയായി എയർ ഇന്ത്യ അറിയിച്ചു. ഇപ്പോൾ ഇത് രണ്ട് ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചു. സാധാരണയായി ആഴ്ചയിൽ അഞ്ച് വിമാനങ്ങളാണ് എയർ ഇന്ത്യ ടെൽ അവീവിലേക്ക് സർവീസ് നടത്തുന്നത്.

യാത്രക്കാർക്ക് മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി എയർ ഇന്ത്യ ടീം സഹായം നൽകുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. മെയ് 8 വരെ യാത്ര ചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് റീ ഷെഡ്യൂളിംഗ് ചാർജിൽ ഒരു തവണത്തെ ഇളവും, കാൻസലേഷൻ ചെയ്യുന്നവർക്ക് മുഴുവൻ തുക തിരികെയും നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.

Latest