Connect with us

Kerala

പ്രായപരിധി നടപ്പാക്കിത്തുടങ്ങി; സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്നും സി ദിവാകരനെ ഒഴിവാക്കി

മറ്റേതെങ്കിലും ഘടകത്തില്‍ ഉള്‍പ്പെടുത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.

Published

|

Last Updated

തിരുവനന്തപുരം |  സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സി ദിവാകരനെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി. സംസ്ഥാന കൗണ്‍സിലില്‍ 75 എന്ന പ്രായപരിധി മാനദണ്ഡം നടപ്പിലാക്കുന്നതിന്‍രെ ഭാഗമായാണ് മുതിര്‍ നേതാവിനെ വെട്ടിയിരിക്കുന്നത്. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടേതായി ജില്ലയില്‍നിന്നു തയാറാക്കിയ പട്ടികയില്‍ സി ദിവാകരന്റെ പേരില്ല. അതേ സമയം മറ്റേതെങ്കിലും ഘടകത്തില്‍ ഉള്‍പ്പെടുത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.

സംസ്ഥാന കൗണ്‍സിലിലേക്ക് 11 അംഗ ക്വോട്ടയാണ് തിരുവനന്തപുരത്തിനുള്ളത്. സിപിഐദേശീയ കൗണ്‍സിലാണ് 75 എന്ന പ്രായപരിധി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. മണ്ഡലം, ജില്ലാ സെക്രട്ടറിമാര്‍ക്ക് 65 വയസ്സെന്ന മാനദണ്ഡം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പ്രായപരിധി മാര്‍ഗനിര്‍ദേശത്തിനെതിരെ കെ ഇ ഇസ്മയിലും സി ദിവാകരനും പരസ്യമായി പ്രതികരിച്ചിരുന്നു. എന്നാല്‍ ഇരുവരും പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു

പ്രായപരിധി മാര്‍ഗനിര്‍ദേശത്തിനെതിരെ സി ദിവാകരനും കെ ഇ ഇസ്മയിലും നടത്തിയ നീക്കത്തിനു സമ്മേളനത്തില്‍ കാര്യമായ പിന്തുണ ലഭിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഇതോടെ കാനം പക്ഷം സംഘടനയില്‍ മേല്‍ക്കൈ തുടരുകയാണ്. കാനത്തിനെതിരെ അസി. സെക്രട്ടറി പ്രകാശ് ബാബു മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, മത്സരിക്കാനില്ലെന്ന അദ്ദേഹം വ്യക്തമാക്കി.ഈ സാഹചര്യത്തില്‍ സി എന്‍ ചന്ദ്രന്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്.

Latest