Connect with us

Kerala

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി നീട്ടി നല്‍കി സുപ്രീം കോടതി

വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം അംഗീകരിച്ചാണ് ഉത്തരവ്. ജസ്റ്റിസുമാരായ എ എം ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് ആറുമാസം കൂടി നീട്ടി നല്‍കി സുപ്രീം കോടതി. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം അംഗീകരിച്ചാണ് ഉത്തരവ്. ജസ്റ്റിസുമാരായ എ എം ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

ആഗസ്റ്റ് 15ന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കാനാണ് നേരത്തെ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, ആറുമാസത്തെ സമയം കൂടി ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

Latest