Connect with us

Kerala

നടിയെ ആക്രമിച്ച കേസ്; അന്വേഷണ ഉദ്യോഗസ്ഥന് വിചാരണക്കോടതിയുടെ വിമര്‍ശനം

ഉദ്യോഗസ്ഥന്‍ കോടതിയെ കബളിപ്പിക്കാന്‍ കോടതി നടപടിക്രമങ്ങളില്‍ പങ്കെടുക്കാതെ പുറത്ത് കറങ്ങി നടക്കുകയാണ്. കോടതിയിലെ രഹസ്യ രേഖകള്‍ കീഴുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ചോര്‍ത്തുന്നു.

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണക്കോടതിയുടെ വിമര്‍ശനം. അന്വേഷണ ഉദ്യോഗസ്ഥന് പ്രത്യേക താത്പര്യങ്ങളുണ്ട്. ഉദ്യോഗസ്ഥന്‍ കോടതിയെ കബളിപ്പിക്കാന്‍ കോടതി നടപടിക്രമങ്ങളില്‍ പങ്കെടുക്കാതെ പുറത്ത് കറങ്ങി നടക്കുകയാണ്.

കോടതിയിലെ രഹസ്യ രേഖകള്‍ കീഴുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ചോര്‍ത്തുന്നു. നടപടി പാലിക്കണമെന്ന് ഉദ്യോഗസ്ഥന് കോടതി മുന്നറിയിപ്പ് നല്‍കി.