Connect with us

Kerala

കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും; സിബിഐ വേണമെന്ന പ്രതിപക്ഷ ആവശ്യം രാഷ്ട്രീയ പ്രേരിതം

പ്രതിപക്ഷം വസ്തുതകളെ ഭയപ്പെടുന്നു.നിയമസഭയില്‍ കണ്ടത് അതിരുവിട്ട പ്രതിപക്ഷ പ്രതിഷേധമാണ്

Published

|

Last Updated

തിരുവനന്തപുരം |  ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രതിപക്ഷമുയര്‍ത്തുന്ന സിബഐ അന്വേഷണമെന്ന ആവശ്യം രാഷ്ട്രീയപ്രേരിതമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി. കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിഷയത്തില്‍ എന്തിനും മറുപടി പറയാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ പ്രതിപക്ഷം വസ്തുതകളെ ഭയപ്പെടുന്നു.നിയമസഭയില്‍ കണ്ടത് അതിരുവിട്ട പ്രതിപക്ഷ പ്രതിഷേധമാണ് . സ്പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു

മൂന്ന് ദിവസമായി സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഒരു പ്രകോപനവും ഉണ്ടായില്ല. സഭ നടത്തിക്കൊണ്ടുപോകുന്നതിന് സഹായകരമായ നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചത്. ഇതിന് മുന്‍പ് കേരളത്തില്‍ ഇത്തരമൊരു പ്രതിഷേധം ഉണ്ടായിട്ടില്ല. സ്പീക്കര്‍ ശ്രമിച്ചത് പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്ത് സമവായമുണ്ടാക്കാന്‍ കഴിയുമോ എന്നൊരു ശ്രമമാണ് നടത്തിയത്. അതിന്റെ ഭാഗമായി രാവിലെ എട്ടരയ്ക്ക് എല്ലാവരെയും സ്പീക്കര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഭരണകക്ഷി നേതാക്കള്‍ അവിടെ എത്തിയപ്പോഴാണ് പ്രതിപക്ഷത്തെ കാണാതിരുന്നത്. തുടര്‍ന്ന് സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷ നേതാവിനെ ബന്ധപ്പെട്ടപ്പോള്‍ ഞങ്ങള്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയാണ് ചെയ്തത്.

ചോദ്യോത്തരവേള അടക്കം സ്തംഭിപ്പിച്ച പ്രതിഷേധം ഉണ്ടായപ്പോള്‍ എന്താണ് അവരുടെ ആവശ്യമെന്ന് ചോദിച്ചപ്പോള്‍ അവര്‍ അത് ഉന്നയിക്കാന്‍ തയ്യാറായിട്ടില്ല, എന്താണ് അവര്‍ ഭയപ്പെടുന്നത്?. അവര്‍ ഉന്നയിച്ചാല്‍ ഏത് പ്രശ്നത്തിനും മറുപടി തയ്യാറാണ്. അവര്‍ ഉയര്‍ത്തിയ ബാനറില്‍ ചിലതില്‍ കാണാന്‍ കഴിഞ്ഞത് സഭയില്‍ ഭയമെന്നാണ്. അത് സ്വയമേവ അവര്‍ക്കുള്ള ഭയമല്ലേ?. അതിന്റെ ഭാഗമായാണ് ഒരു പ്രശ്നവും അവര്‍ ഉന്നയിക്കാതിരുന്നത്. സവിഷയത്തില്‍ വല്ലാത്ത പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. പുകമറ സൃഷ്ടിക്കാന്‍ എളുപ്പമാണ്. അതിന് അവര്‍ക്ക് അവരുടെതായ രീതികള്‍ക്ക് ഉണ്ട്. ആ രീതികള്‍ക്ക് അനുസരിച്ച് അവരോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റ് സംവിധാനങ്ങളുണ്ട്. അതെല്ലാം ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതിനെ ഭയപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടെ പരിശോധന നടത്താന്‍ ഇടയായപ്പോള്‍ സര്‍ക്കാര്‍ ആകെ സ്വീകരിച്ച നിലപാട് ഗൗരവമായ പരിശോധനയും അന്വേഷണവും നടക്കണമെന്നതാണ്. ആര് തെറ്റ് ചെയ്താലും ആ തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് സര്‍ക്കാരിന് ഉള്ളത്. ഹൈക്കോടതിയില്‍ കാര്യങ്ങള്‍ വന്നപ്പോള്‍ അഭിപ്രായം സര്‍ക്കാരും സംവിധാനങ്ങളും അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടണ്ട്. അന്വേഷണം നടക്കുമ്പോള്‍ അതില്‍ സിബിഐ ആണ് നടത്തേണ്ടതെന്നാണ് പ്രതിപക്ഷം പറയുന്നത്. അതിന് പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്. അന്വേഷണം കുറ്റമറ്റ രീതിയില്‍ നടക്കും. ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പോകുന്നില്ല. ഒ്.പ്രതിപക്ഷ അംഗങ്ങള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കുന്നത് കണ്ടു. വാച്ച് അന്‍ഡ് വാര്‍ഡുമാരും മനുഷ്യരാണല്ലോ. അവരെ ആക്രമിക്കുന്നതിനിടെ പ്രതിപക്ഷ അംഗമായ ഒരാള്‍ മെല്ലെ വലിയ ക്ഷീണഭാവം കാണുകയാണ്. ഇതിനെല്ലാം എന്തിനാണ് ഒരുമ്പെട്ടത്, നിശബ്ദജീവികളായ വാച്ച് ആന്‍ഡ് വാര്‍ഡനെ ഉപദ്രവിച്ചത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

 

---- facebook comment plugin here -----

Latest