Kerala
പ്രവൃത്തി ദിനങ്ങള്‍ വെട്ടിക്കുറച്ച നടപടി: വിദ്യാഭ്യാസ കലണ്ടര്‍ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജി
വിഷയത്തില്‍ 10 ദിവസത്തിനകം മറുപടി നല്‍കാന്‍ സര്‍ക്കാറിന് കോടതി നിര്‍ദേശം.

കൊച്ചി: സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജി. പ്രവൃത്തി ദിനങ്ങള്‍ വെട്ടിക്കുറച്ചതിനെതിരെയാണ് ഹരജി.
വിഷയത്തില്‍ 10 ദിവസത്തിനകം മറുപടി നല്‍കാന്‍ സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി.
പ്രവൃത്തി ദിനം വെട്ടിക്കുറച്ചത് വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. സിലബസ് പൂര്‍ത്തിയാക്കാനും പ്രയാസമാണെന്ന് ഹരജിയിലുണ്ട്. മൂവാറ്റുപുഴ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരാണ് ഹരജി നല്‍കിയത്.
---- facebook comment plugin here -----