Kerala
മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്നുപേരുടെ അപകട മരണം; ഹോട്ടലില്‍ എക്‌സൈസ് അന്വേഷണം നടത്തും
കൊച്ചി | മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്നുപേരുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ എക്‌സൈസ് അന്വേഷണം നടത്തും. ഹോട്ടലിലെ ജീവനക്കാര്‍, സമീപവാസികള്‍ എന്നിവരില്‍ നിന്ന് മൊഴിയെടുക്കും. അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ എക്‌സൈസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, കേസില്‍ ഇന്നലെ അറസ്റ്റിലായ ഹോട്ടലുടമ ഉള്‍പ്പെടെ ആറു പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
---- facebook comment plugin here -----




