Connect with us

Kerala

ചങ്ങാടത്തിന്റെ കയര്‍ പൊട്ടി അപകടം; ഒഴുകിപ്പോയവരെ രക്ഷിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍

വഴിക്കടവ് പുഞ്ചക്കൊല്ലി അളക്കല്‍ നഗറുകളിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് പുഴയില്‍ വീണത്. അപകടത്തില്‍പ്പെട്ടവര്‍ 25 മീറ്റര്‍ ദൂരം ഒഴുകിപ്പോയി.

Published

|

Last Updated

നിലമ്പൂര്‍ | നിലമ്പൂരില്‍ ആദിവാസികള്‍ ഒഴുക്കില്‍പ്പെട്ടു. പുഴ കടക്കുന്നതിനിടെ ചങ്ങാടത്തിന്റെ കയര്‍ പൊട്ടിയാണ് അപകടം. പുന്നപ്പുഴ കടക്കുമ്പോഴാണ് സംഭവം.

വഴിക്കടവ് പുഞ്ചക്കൊല്ലി അളക്കല്‍ നഗറുകളിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് പുഴയില്‍ വീണത്. അപകടത്തില്‍പ്പെട്ടവര്‍ 25 മീറ്റര്‍ ദൂരം ഒഴുകിപ്പോയി.

സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Latest