Connect with us

Uae

പ്രവാസികൾക്ക് നിയമ അവബോധം നൽകാൻ അബൂദബി ജുഡീഷ്യൽ

പദ്ധതി എംബസികളുമായി സഹകരിച്ച്

Published

|

Last Updated

അബൂദബി|പ്രവാസികൾക്ക് നിയമ അവബോധം നൽകുന്നതിനായി പുതിയ പദ്ധതിയുമായി അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ടുമെന്റ‌്. അബൂദബിയിലെ നിരവധി എംബസികളുമായും പ്രധാന മെഡിക്കൽ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
അബൂദബിയിലെ എല്ലാ വിഭാഗം ആളുകളുമായും ഇടപെടുകയും നീതിയും നിയമപരമായ അറിവും എല്ലാവർക്കും ലഭ്യമാക്കുകയാണ് ഈ ശ്രമങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ജുഡീഷ്യൽ ഡിപ്പാർട്ടുമെന്റ് അണ്ടർസെക്രട്ടറി കൗൺസിലർ യൂസഫ് സഈദ് അൽ അബ്്രി പറഞ്ഞു.

വിവാഹം, വിൽപത്രങ്ങൾ, നോട്ടറി സേവനങ്ങൾ, സൈബർ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന നിയമ വിവരങ്ങൾ പ്രവാസികൾക്ക് ലഭ്യമാക്കാൻ ഈ പദ്ധതി സഹായകമാകും.
നിയമ അവബോധ സമിതി പുറത്തിറക്കിയ റിപ്പോർട്ട് അവലോകനം ചെയ്ത ശേഷമാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമാവുന്നത്. കൂടാതെ, അബൂദബി ചേം ബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിക്ക് കീഴിലുള്ള ബിസിനസ് കൗൺസിലുകളുമായും ബേങ്കുകൾ, ഹോട്ടലുകൾ തുടങ്ങിയ പുതിയ മേഖലകളിലേക്ക് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിന്ന് സ്വയം എങ്ങനെ രക്ഷിക്കാമെന്നതിനെക്കുറിച്ചും അവബോധം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകും. നിയമപരമായ വീഡിയോകളും മറ്റും ഇംഗ്ലീഷിൽ വകുപ്പിന്റെ ഔദ്യോഗിക ചാനലുകൾ വഴി പുറത്തിറക്കാനും പദ്ധതിയുണ്ട്.

 

Latest