Kerala
ദൗത്യങ്ങളിലെ സ്ത്രീ- പുരുഷ വ്യത്യാസം വിവേചനമല്ലെന്ന് അബ്ദുൽ ഹകീം അസ്ഹരി
സാഹിത്യോത്സവ് വിജയികളായ വിറാസ് വിദ്യാര്‍ഥിനികളെ അനുമോദിച്ചു

കോഴിക്കോട് | ഇസ്ലാമില്‍ സ്ത്രീക്കും പുരുഷനും വ്യത്യസ്തങ്ങളായ ദൗത്യങ്ങളുണ്ടെന്നും എന്നാല്‍ അതൊരിക്കലും അവര്‍ക്കിടയിലെ വിവേചനമല്ലെന്നും നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി. എസ് എസ് എഫ് കേരള സാഹിത്യോത്സവില്‍ വിജയികളായ മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ഗേള്‍സിലെ വിദ്യാര്‍ഥിനികളെ അനുമോദിച്ച് നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അസ്ഹരി.
സ്ത്രീയെക്കൊണ്ട് പുരുഷൻ്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുപ്പിക്കുന്നത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കലാണ്. മനുഷ്യര്‍ രണ്ട് ലിംഗമായത് ദൗത്യം വ്യത്യസ്തമായതിനാലാണ്. അതിനെ സമീകരിക്കാന്‍ പാടുപെടുന്നവര്‍ക്ക് പരാജിതരായ പിന്‍മാറുകയല്ലാതെ മറ്റു വഴികളുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്യാമ്പസ് വിഭാഗത്തില്‍ നാല് ഒന്നാം സ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് ഇനങ്ങളിലാണ് വിറാസ് വിദ്യാര്‍ഥിനികള്‍ വിജയം കൈവരിച്ചത്. പി ടി എ പ്രസിഡൻ്റ് സയ്യിദ് പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ ചെറുകോയ തങ്ങള്‍ മലപ്പുറം പ്രാർഥന നിര്‍വഹിച്ചു. അബ്ദുർറശീദ് സഖാഫി മെരുവമ്പായി, എം ടി ശിഹാബുദ്ദീന്‍ സഖാഫി, ദുല്‍കിഫില്‍ സഖാഫി കാരന്തൂര്‍, അബ്ദുല്ലാഹ് ഉനൈസ് നൂറാനി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി അണ്ടോണ, ആശിഖ് സഖാഫി കാന്തപുരം, ബാസിത് നൂറാനി സംബന്ധിച്ചു.
—
---- facebook comment plugin here -----