Connect with us

road accident

കൊയിലാണ്ടിക്കു സമീപം പാലക്കുളത്ത് വാഹനാപകടത്തില്‍ രണ്ടര വയസ്സുകാരന്‍ മരിച്ചു

വടകര ചോറോട് സ്വദേശികളായ ഫാത്തിമ ഇസ(6), ഷെഫീറ(55), സൈഫ്(14) , ജുമൈനിയ(37), സെഫീര്‍(45), ഫാത്തിമ(17), ലോറി ജീവനക്കാരനായ ഗോപി(53) എന്നിവര്‍ക്കാണ് പരിക്കേറ്റത്

Published

|

Last Updated

കൊയിലാണ്ടി | കണ്ണൂര്‍-കോഴിക്കോട് ദേശീയ പാതയില്‍ കൊയിലാണ്ടിക്കു സമീപം പാലക്കുളത്ത് വാഹനാപകടത്തില്‍ രണ്ടര വയസ്സുകാരന്‍ മരിച്ചു. വടകര സ്വദേശി മുഹമ്മദ് ഇസയാണു മരിച്ചത്. എട്ട് പേര്‍ക്ക് പരിക്കേറ്റു. നിര്‍ത്തിയിട്ടിരുന്ന കാറിലും മിനി ലോറിയിലും ലോറി ഇടിച്ചുകയറുകയായിരുന്നു. വടകര ചോറോട് സ്വദേശികളായ ഫാത്തിമ ഇസ(6), ഷെഫീറ(55), സൈഫ്(14) , ജുമൈനിയ(37), സെഫീര്‍(45), ഫാത്തിമ(17), ലോറി ജീവനക്കാരനായ ഗോപി(53) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വാഹനങ്ങള്‍ കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ദിശയില്‍ രോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് അമിത വേഗതയിലെത്തിയ ലോറി നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്. കാറിന് പുറത്തായിരുന്നു ആളുകള്‍ നിന്നിരുന്നത് അതിനാല്‍ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിപ്പു.

നിര്‍ത്തിയിട്ട കാറിനെയും ഇടിച്ച് സമീപത്തെ വീടിന്റെ മതിലിന് തട്ടിയാണ് ലോറി നിന്നത്. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വടകര ഭാഗത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുന്ന കാര്‍ പഞ്ചറായതിനെ തുടര്‍ന്ന് നന്നാക്കുവാനായി റോഡ് സൈഡില്‍ രാവിലെ 10 മണി മുതല്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കാര്‍ നന്നാക്കുവാനായി ഡ്രൈവറായ യുവതി ആളെ തിരക്കി ഇറങ്ങിയതായിരുന്നു. ഈ സമയം കാറിന് പുറത്തിറങ്ങിയ വടകര ചോറോട് സ്വദേശികള്‍ക്കാണ് അപകടം സംഭവിച്ചത്.

---- facebook comment plugin here -----

Latest