Kerala
സിംഹവാലന്‍ കുരങ്ങിന്റെ മര്‍ദനത്തില്‍ മൂന്ന് വയസ്സുകാരിക്ക് ദേഹമാസകലം പരിക്ക്
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുരങ്ങ് പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.

ചെറുതോണി | സിംഹവാലന്‍ കുരങ്ങിന്റെ ക്രൂരമര്‍ദനത്തിന് ഇരയായി മൂന്നുവയസ്സുകാരി. ഇടുക്കി ചെറുതോണി മക്കുവള്ളിയിലാണ് സംഭവം.തിങ്കളാഴ്ച വൈകുന്നേരം കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുരങ്ങ് പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.
ദേഹമാസകലം പരിക്കേറ്റ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടി ചികിത്സയില്‍ തുടരുകയാണ്.
---- facebook comment plugin here -----