Kerala
വണ്ണം കുറക്കൽ ശസ്ത്രക്രിയയിൽ വൻ പിഴവ്; തിരുവനന്തപുരത്ത് യുവതിയുടെ ഒമ്പത് വിരലുകള്‍ മുറിച്ചുമാറ്റി
വിരലുകൾ മുറിച്ചത് ആന്തരിക അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായതോടെ

തിരുവനന്തപുരം | അമിത വണ്ണം കുറക്കാൻ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഗുരുതര പിഴവുണ്ടായതിനെ തുടർന്ന് സോഫ്റ്റ് വെയർ എൻജിനീയറായ 31 കാരിയുടെ ഒമ്പത് വിരലുകള്‍ മുറിച്ചുമാറ്റി. ആന്തരിക അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായതിന് പിന്നാലെയാണ് യു എസ് ടി ഗ്ലോബലിലെ ജീവനക്കാരിയായ നീതുവിന്‍റെ വിരലുകൾ മുറിച്ചത്. കുടുംബം കമ്മീഷണർക്ക് പരാതി നൽകി. തുമ്പ പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫെബ്രുവരി 22 ന് തിരുവനന്തപുരം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയായ കോസ്മറ്റിക്ക് ക്ലിനിക്കിലാണ് ശസ്ത്രക്രിയ നടത്തിയത്. നീതുവിന്‍റെ അവസ്ഥക്ക് കാരണം കോസ്മറ്റിക്ക് ക്ലിനിക്കാണെന്ന് കുടുംബം ആരോപിച്ചു.
ഇപ്പോഴും ശസ്ത്രക്രിയയുടെ മുറിവ് ഉണങ്ങിയിട്ടില്ല. 22 ദിവസം വെന്‍റിലേറ്ററിൽ കിടന്നു. നിലവിൽ ഐ സി യുവിലാണ്. അനാസ്ഥയെ കുറിച്ച് ചൂണ്ടിക്കാണിച്ചപ്പോൾ ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും കേസിന് പോകരുതെന്ന് ആവശ്യപ്പെട്ടെന്നും കുടുംബം പറയുന്നു.