Connect with us

covid alert

കൊവിഡിന്റെ അപകടകരമായ പുതിയ വകഭേദം കണ്ടെത്തി

തിരിച്ചറിഞ്ഞവയില്‍ ഏറ്റവും അധികം ജനിതക വ്യതിയാനം സംഭവിച്ച വകഭേദമാണിത്.

Published

|

Last Updated

കേപ് ടൗണ്‍ | കൊവിഡിന്റെ പുതിയ വൈറസ് വകഭേദം കണ്ടെത്തി. ദക്ഷിണാഫ്രിക്കന്‍ ഗവേഷകരാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. സി.1.2 എന്നാണ് പുതിയ വകഭേദത്തിന് പേരിട്ടത്. പുതിയ വകഭേദത്തിന് വ്യാപന ശേഷി കൂടുതലെന്നും റിപ്പോര്‍ട്ടിലുണ്ട്. ചൈന, ഇംഗ്ലണ്ട് ഉള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ പുതിയ വകഭേദം കണ്ടെത്തി. കൊവിഡ് വാക്‌സീനുകളുടെ പ്രതിരോധം മറികടക്കാന്‍ ഈ വകഭേദത്തിന് ശേഷിയുണ്ടെന്നും പഠനം.

തിരിച്ചറിഞ്ഞവയില്‍ ഏറ്റവും അധികം ജനിതക വ്യതിയാനം സംഭവിച്ച വകഭേദമാണിത്. 2019 ല്‍ വുഹാനില്‍ കണ്ടെത്തിയ ആദ്യ വൈറസില്‍ നിന്നും വളരെയധികം വ്യതാസമുള്ള വൈറസാണ് ഇത്. മെയ് മാസത്തിലാണ് ആദ്യമായി ഈ വകഭേദം കണ്ടെത്തിയത്. അതീവ ജാഗ്രത വേണമെന്നും ഗവേഷകര്‍. വരും മാസങ്ങളില്‍ ഇതിന് കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകാമെന്നും പഠനത്തില്‍.

---- facebook comment plugin here -----

Latest