Connect with us

Kerala

ഇസ്‌റാഈല്‍ അനുകൂല സമരം; നടന്‍ കൃഷ്ണകുമാറിനെതിരെ കേസ്

സംഭവത്തില്‍ സിഇഎഫ്‌ഐ രൂപത പ്രസിഡന്റ് ഡോ മോബിന്‍ മാത്യു കുന്നമ്പള്ളിക്കെതിരെയും കണ്ടാലറിയാവുന്ന അറുപതോളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം |  ഇസ്‌റാഈല്‍ അനുകൂല ഉപവാസ സമരത്തില്‍ പങ്കെടുത്തതിന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ കേസ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക, കാല്‍നടയാത്രക്കാര്‍ക്ക് തടസ്സം സൃഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം പാളയത്ത് സിഇഎഫ്ഐ രൂപതയുടെ നേതൃത്വത്തിലാണ് ഇസ്്‌റാഈല്‍ അനുകൂല ഉപവാസ സമരം നടത്തിയത്.സംഭവത്തില്‍ സിഇഎഫ്‌ഐ രൂപത പ്രസിഡന്റ് ഡോ മോബിന്‍ മാത്യു കുന്നമ്പള്ളിക്കെതിരെയും കണ്ടാലറിയാവുന്ന അറുപതോളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഒക്ടോബര്‍ 15 ന് വൈകിട്ട് 5.45ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമായിരുന്നു പരിപാടി .7.30 ഫൂട്പാത്തിത്തിലായിരുന്നു ഉപവാസസമരം . അത് സമയം പരിപാടിക്ക് മുന്‍കൂര്‍ അവനുവാദം വാങ്ങിയിരുന്നുവെന്നും മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിച്ച ചടങ്ങിനെ പോലീസ് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും കൃഷ്ണകുമാര്‍ പ്രതികരിച്ചു.

Latest