Connect with us

Kerala

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പി വി അന്‍വറുമായി ചര്‍ച്ച നടത്തി; എം ആര്‍ അജിത് കുമാര്‍ വിജിലന്‍സിന് നല്‍കിയ മൊഴി പുറത്ത്

പി വി അന്‍വറിന്റെ വഴിവിട്ട ഇടപാടുകള്‍ക്ക് വഴങ്ങാത്തതാണ് ആരോപണങ്ങള്‍ക്ക് കാരണമെന്നും അജിത് കുമാര്‍

Published

|

Last Updated

തിരുവനന്തപുരം |  അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് എംആര്‍ അജിത് കുമാര്‍ നല്‍കിയ മൊഴി പുറത്ത്. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെ വ്യാജരേഖകള്‍ ചമച്ചത് പോലീസില്‍ നിന്നു തന്നെയാണെന്ന് എം ആര്‍ അജിത് കുമാറിന്റെ മൊഴിയില്‍ പറയുന്നു. തനിക്കെതിരെ പോലീസിനുള്ളില്‍ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ട്. ഇതില്‍ അന്വേഷണം വേണം. വീട് നിര്‍മ്മാണം ഭാര്യ പിതാവ് നല്‍കിയ സ്ഥലത്തിലാണ്. ഫ്‌ലാറ്റ് മറിച്ചു വിറ്റ് ലാഭം നേടിയിട്ടില്ലെന്നും അജിത് കുമാര്‍ മൊഴി നല്‍കി.

പി വി അന്‍വറിന്റെ വഴിവിട്ട ഇടപാടുകള്‍ക്ക് വഴങ്ങാത്തതാണ് ആരോപണങ്ങള്‍ക്ക് കാരണമെന്നും അജിത് കുമാര്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ച പ്രകാരം അന്‍വറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അന്‍വറിന്റെ നിയമപരമല്ലാത്ത നടപടികള്‍ക്ക് തടസ്സം വരാതിരിക്കാന്‍ ക്രമസമാധാന ചുമതലയില്‍ നിന്നും തന്നെ മാറ്റാന്‍ ശ്രമം നടന്നു. പി വി അന്‍വറും ചില വ്യക്തികളും ഗ്രൂപ്പുകളും പോലീസ് വകുപ്പിനുള്ളിലെ തന്നോട് വിരോധമുള്ള ഉദ്യോഗസ്ഥരും ചില സംഘടനാ നേതാക്കളും കൂടി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. .പി വി അന്‍വറുമായി അനുനയചര്‍ച്ച നത്തിയിരുന്നുവെന്നും അജിത് കുമാര്‍ മൊഴിയില്‍ നല്‍കി. അന്‍വറിനെ നേരിട്ട് കണ്ട് സംശയങ്ങള്‍ തീര്‍ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതുപ്രകാരമാണ് പി വി അന്‍വറിനെ കണ്ടതെന്നും മൊഴിയില്‍ പറയുന്നു.

 

അതേ സമയം, എം ആര്‍ അജിത് കുമാറിന് ക്ലീന്‍ ചീറ്റ് നല്‍കിയ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരുന്നു. അന്വേഷണം തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Latest