Kerala
ഭര്‍ത്താവിനൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു; 62കാരിക്കു ദാരുണാന്ത്യം
പേയാട് സ്വദേശി ഗീതയാണ് മരിച്ചത്. ഡ്രൈവര്‍ ശ്രദ്ധിക്കാതെ ബസ് മുന്നോട്ടെടുത്തതാണ് അപകട കാരണം.

തിരുവനന്തപുരം|ഭര്‍ത്താവിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് 62 കാരി മരിച്ചു. പേയാട് സ്വദേശി ഗീതയാണ് മരിച്ചത്. സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ച് രാവിലെ 10.15ഓടെയാണ് അപകടമുണ്ടായത്. ഭര്‍ത്താവ് പ്രദീപിനൊപ്പം ജനറല്‍ ആശുപത്രിയിലേക്ക് പോകാന്‍ ബസ്സിറങ്ങിയതായിരുന്നു ഗീത. അതേ ബസ്സിന്റെ മുന്നിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് ഗീതയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.
ഉടന്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവര്‍ ശ്രദ്ധിക്കാതെ ബസ് മുന്നോട്ടെടുത്തതാണ് അപകട കാരണം.
---- facebook comment plugin here -----