International
'സമാധാനത്തിന് മുകളില്‍ രാഷ്ട്രീയം സ്ഥാപിക്കുന്നു'; ട്രംപിന് നോബേല്‍ ലഭിക്കാത്തതില്‍ പ്രതികരിച്ച് വൈറ്റ്ഹൗസ്
നൊബേല്‍ പുരസ്‌കാരത്തിന് താന്‍ അര്‍ഹനാണെന്ന് അന്താരാഷ്ട്ര വേദികളില്‍ അടക്കം പലതവണ പറഞ്ഞിരുന്നു

വാഷിങ്ടണ്‍ | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കാത്തതില്‍ പ്രതികരിച്ച് വൈറ്റ്ഹൗസ്. സമാധാനത്തിനു മുകളില്‍ രാഷ്ട്രീയം സ്ഥാപിക്കുന്നുവെന്ന് നോബല്‍ കമ്മിറ്റി ഒരിക്കല്‍ കൂടിതെളിയിച്ചിരിക്കുന്നു എന്നാണ് വൈറ്റ്ഹൗസിന്റെ ആരോപണം
യുഎസ് പ്രസിഡന്റ് സമാധാന കരാറുകള്‍ ഉണ്ടാക്കുന്നത് തുടരുകയും യുദ്ധങ്ങള്‍ അവസാനിപ്പിക്കുകയും ജീവന്‍ രക്ഷിക്കുകയും ചെയ്യും.സമാധാനത്തിനുപകരം രാഷ്ട്രീയം തെരഞ്ഞെടുക്കാന്‍ നൊബേല്‍ സമിതി തീരുമാനിച്ചു എന്നും വൈറ്റ് ഹൗസ് വിമര്‍ശമുന്നയിച്ചു. അതേ സമയം നൊബേല്‍ പുരസ്‌കാരത്തെ കുറിച്ച് പ്രതികരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറായിട്ടില്ല. നൊബേല്‍ പുരസ്‌കാരത്തിന് താന്‍ അര്‍ഹനാണെന്ന് അന്താരാഷ്ട്ര വേദികളില്‍ അടക്കം പലതവണ പറഞ്ഞിരുന്നു