Connect with us

Kerala

'പറഞ്ഞതെല്ലാം സത്യമാണെന്ന് ദൈവത്തിനറിയാം, ഇനി കണക്ക് പറയുന്നില്ല'; ഇ ബസ് വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍

തന്നെ ഉപദ്രവിക്കാന്‍ ചില ആളുകള്‍ക്ക് താല്‍പര്യമുണ്ട്. താന്‍ ആരെയും ദ്രോഹിക്കാറില്ല

Published

|

Last Updated

തിരുവനന്തപുരം  | ഇലക്്ട്രിക് ബസ് സംബന്ധിച്ച് താന്‍ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാമെന്നും താന്‍ ഇനി കണക്ക് പറയുന്നില്ലെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്ന മന്ത്രിയുടെ വിവാദ പ്രസ്താവനക്ക് പിറകെ ഇ ബസുകള്‍ ലാഭകരമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇനി ഒരു തീരുമാനവും എടുക്കുന്നില്ല. ശിക്ഷിച്ചു കഴിഞ്ഞാല്‍ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ. എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ മേഖല സംസ്ഥാനത്തിന് ആവശ്യമാണ്. ബസ് സര്‍വീസുകളില്‍ റീ ഷെഡ്യുളിങ് നടക്കുന്നുണ്ട്. തന്നെ ഉപദ്രവിക്കാന്‍ ചില ആളുകള്‍ക്ക് താല്‍പര്യമുണ്ട്. താന്‍ ആരെയും ദ്രോഹിക്കാറില്ല. കേരളത്തില്‍ നികുതി കൂടുതലാണ്. അതിനാല്‍ വാഹന രജിസ്‌ട്രേഷന്‍ വരുമാനം പുറത്ത് പോകുന്നു. ഇത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു

Latest