Connect with us

Ongoing News

സ്വര്‍ണം പൂശിയ ഐ ഫോണുകള്‍; സഹതാരങ്ങള്‍ക്ക് മെസിയുടെ സമ്മാനം

1,75,000 പൗണ്ട് വിലവരുന്നതാണ് ഫോണുകള്‍.

Published

|

Last Updated

ബ്യൂണസ് അയേഴ്‌സ് | അര്‍ജന്റീന ദേശീയ ടീമിലെ സഹതാരങ്ങള്‍ക്ക് സമ്മാനിക്കാനായി ലയണല്‍ മെസി 24 കാരറ്റ് സ്വര്‍ണം പൂശിയ 35 ഐ ഫോണുകള്‍ വാങ്ങിയതായി വെളിപ്പെടുത്തല്‍. ഖത്വറില്‍ നടന്ന 2023 ലോകകപ്പ് അര്‍ജന്റീന ടീം നേടിയ ശേഷമാണ് മെസി ഫോണുകള്‍ വാങ്ങിയതെന്ന് ഇന്‍ഡിസൈന്‍ ഗോള്‍ഡിന്റെ ബെഞ്ചമിന്‍ ലിയോണ്‍ പറഞ്ഞു. 1,75,000 പൗണ്ട് വിലവരുന്നതാണ് ഈ ഫോണുകള്‍.

‘ലോകകപ്പിനു രണ്ടു മാസത്തിനു ശേഷമാണ് മെസി കമ്പനിയിലേക്ക് വിളിച്ചത്. സഹ താരങ്ങള്‍ക്ക് വാച്ച് പോലുള്ള സാധാരണ പാരിതോഷികങ്ങള്‍ക്കു പകരം സവിശേഷമായത് എന്തെങ്കിലും നല്‍കണമെന്ന താത്പര്യമാണ് മെസിയെ സ്വര്‍ണം പൂശിയ ഐ ഫോണുകള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.’- ഇന്‍ഡിസൈന്‍ ഗോള്‍ഡിന്റെ മേധാവി വ്യക്തമാക്കി.

അത്യന്തം ആവേശകരമായ ഫൈനലില്‍ ഫ്രാന്‍സിനെ പെനാള്‍ട്ട് ഷൂട്ടൗട്ടില്‍ 4-2ന് കീഴടക്കിയാണ് മെസിയും കൂട്ടരും ഖത്വര്‍ ലോകകപ്പില്‍ മുത്തമിട്ടത്. മെസിയായിരുന്നു ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്. ലോകകപ്പിലെ മാധുര്യമേറിയ വിജയത്തിന്റെ സ്മരണാര്‍ഥമാണ് മെസി സഹതാരങ്ങള്‍ക്കായി വിലയേറിയ ഐ ഫോണുകള്‍ വാങ്ങിയത്.

Latest