Career Notification
സി ബി എസ് ഇയിൽ 124 ഒഴിവുകൾ
ബോർഡിന്റെ ഏതെങ്കിലും ഓഫീസിലായിരിക്കും നിയമനം.
വിവിധ തസ്തികകളിലെ 124 ഒഴിവുകളിലേക്ക് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സി ബി എസ് ഇ) അപേക്ഷ ക്ഷണിച്ചു. ബോർഡിന്റെ ഏതെങ്കിലും ഓഫീസിലായിരിക്കും നിയമനം.
ജൂനിയർ അസ്സിസ്റ്റന്റ്
ഒഴിവ്- 35. ശമ്പള സ്‌കെയിൽ ലെവൽ രണ്ട്. പ്ലസ്ടു/തത്തുല്യം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് മിനുട്ടിൽ 35 വാക്ക്, ഹിന്ദി മിനുട്ടിൽ 30 വാക്ക് ടൈപ്പിംഗ് സ്പീഡ്. പ്രായപരിധി 27.
ജൂനിയർ അക്കൗണ്ടന്റ്
ഒഴിവ്- 16. ശമ്പള സ്‌കെയിൽ ലെവൽ രണ്ട്. യോഗ്യത പ്ലസ് ടു. (അക്കൗണ്ടൻസി/ ബിസിനസ്സ് സ്റ്റഡീസ്/ ഇക്കണോമിക്സ്/ കൊമേഴ്സ്/ ഓൺട്രപ്രനേർഷിപ്പ്/ ഫിനാൻസ്/ ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ/ ടാക്സേഷൻ/കോസ്റ്റ് അക്കൗണ്ടിംഗ് ഒരു വിഷയമായി വേണം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് മിനുട്ടിൽ 35 വാക്ക്/ ഹിന്ദി മിനുട്ടിൽ 30 വാക്ക് ടൈപ്പിംഗ് സ്പീഡുണ്ടായിരിക്കണം. പ്രായം 27.
സൂപ്രണ്ട്
ഒഴിവ്- 27. ശമ്പള സ്‌കെയിൽ ലെവൽ ആറ്. കമ്പ്യൂട്ടർ പ്രവൃത്തിപരിചയം. പ്രായം 30.
അസ്സിസ്റ്റന്റ് സെക്രട്ടറി
ഒഴിവ്- എട്ട്. ശമ്പളസ്‌കെയിൽ ലെവൽ പത്ത്. യോഗ്യത ബിരുദം. പ്രായപരിധി 35.
മറ്റ് തസ്തികകൾ
ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ- ഒമ്പത്, അസ്സിസ്റ്റന്റ്പ്രൊഫസർ ആൻഡ് അസ്സിസ്റ്റന്റ്ഡയറക്ടർ- ഏഴ്, അസ്സിസ്റ്റന്റ്പ്രൊഫസർ ആൻഡ് അസ്സിസ്റ്റന്റ്ഡയറക്ടർ- 12.
രണ്ട് ഘട്ടമായുള്ള പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒ എം ആർ പരീക്ഷയാണ് ആദ്യഘട്ടം. ഒബ്ജക്റ്റീവ്, ഡിസ്‌ക്രിപ്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ഉൾപ്പെടുന്ന പരീക്ഷയാണ് രണ്ടാം ഘട്ടം. ചില തസ്തികകളിലേക്ക് സ്‌കിൽ ടെസ്റ്റ് നടത്തും. ആദ്യഘട്ട പരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രമുണ്ട്. സി ബി എസ് ഇ വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ. അവസാന തീയതി ഡിസംബർ 22. വിവരങ്ങൾക്ക് www.cbse.gov.in സന്ദർശിക്കുക.


