Friday, December 9, 2016
Tags Posts tagged with "earthquake"

Tag: earthquake

യു എ ഇ യില്‍ നേരിയ ഭൂചലനം

ദുബൈ: ഇറാനിലെ ഖിസം ദ്വീപിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമെന്നോണം യു എ ഇ യില്‍ പല സ്ഥലങ്ങളിലും ഭൂമി കുലുക്കം അനുഭവപ്പെട്ടു. ദുബൈയിലെ ദേര, ഖിസൈസ് ഭാഗങ്ങളില്‍ ബില്‍ഡിംഗുകള്‍ പ്രകമ്പനം കൊണ്ടു. ബില്‍ഡിംഗിലുണ്ടായിരുന്നവര്‍ പുറത്ത്...

ചിലിയില്‍ വീണ്ടും ശക്തമായ ഭൂകമ്പം

സാന്റിയാഗോ: ചിലിയില്‍ വീണ്ടും അതിശക്തമായ ഭൂകമ്പം. വടക്കന്‍ ചിലിയില്‍ ഭൂകമ്പമാപിനിയില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു. 2600 വീടുകള്‍...

തുടര്‍ച്ചയായ മൂന്നാം ദിവസവും കോഴിക്കോടും മലപ്പുറത്തും ഭൂചലനം

കോഴിക്കോട്: തുടര്‍ച്ചയായ മൂന്നം ദിവസവും കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നേരിയ ഭൂചലനം. പരപ്പനങ്ങാടി, ഫറോക്ക് ഭാഗങ്ങളിലാണ് ഇന്ന ഭൂചലനമുണ്ടായത്. രാവിലെ 10.20 ശേഷമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.1 രേഖപ്പെടുത്തിയിരുന്നു....

പാക്കിസ്ഥാനില്‍ വീണ്ടും ഭൂചലനം; 12 മരണം

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വീണ്ടും ഭൂചലനം. 11 പേര്‍ മരിച്ചു. ബലൂചിസ്ഥാന്‍ മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ബലൂചിസ്ഥാന് 96 കിലോമീറ്റര്‍ വടക്ക് കിഴക്ക് അവറാന്‍ ജില്ലയിലാണ് ഭൂകമ്പത്തിന്റെ...

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം. അഞ്ച് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പാക്കിസ്ഥാനില്‍ അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനമാണ് ഡല്‍ഹിയിലുണ്ടായതെന്ന് ഭൗമോളജി വൃത്തങ്ങള്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.08 രേഖപ്പെടുത്തിയ ചലനമാണ് പാക്കിസ്ഥാനില്‍...

ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം: നാശനഷ്ടങ്ങളില്ല

ന്യൂഡല്‍ഹി: ദുരന്തങ്ങള്‍ ഉത്തരാഖണ്ഡിനെ വിട്ടൊഴിയുന്നില്ല. മഹാപ്രളയത്തില്‍ നൂറുക്കണക്കിന് ആയിരത്തോളം പേര്‍ മരിച്ചൊടുങ്ങിയ ഉത്തരഖാണ്ഡില്‍ ഭൂചലനവും. ഉച്ചക്ക് 12 മണിയോടെയാണ് പിതോരാഖഢ് ജില്ലയില്‍ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍...

ഇന്തോനേഷ്യയില്‍ 6.7 തീവ്രതയുള്ള ശക്തമായ ഭൂചലനം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ഇന്തോനേഷ്യയിലെ മുഖ്യ ദ്വീപായ ജാവയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം നാശനഷ്ടങ്ങള്‍ എന്തെങ്കിലും ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. സുനാമിക്ക് സാധ്യതയില്ലെന്നും...

ഇടുക്കിയില്‍ നേരിയ ഭൂചലനം

ഇടുക്കി: ഇടുക്കിയിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കുളമാവ്, ഇടുക്കി മേഖലകളിലാണ് ചലനമുണ്ടായത്. രാവിലെ 9.25ന് അനുഭവപ്പെട്ട ചലനം കുറച്ച് സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഭൂചലനം

കരിംഗഞ്ച്: രാജ്യത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 7.01 ഓടെയാണ് അനുഭവപ്പെട്ടത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയാണ് ഭൂചലനത്തിന്റെ...