Connect with us

Kerala

തൃശൂരില്‍ ബിജെപി വോട്ടിന് പണം നല്‍കിയതായി പരാതി

അതേസമയം ബിജെപിക്ക് ഇതില്‍ പങ്കില്ലെന്ന് ജില്ല അധ്യക്ഷന്‍ കെകെ അനീഷ് കുമാര്‍ പ്രതികരിച്ചു.

Published

|

Last Updated

തൃശൂര്‍ | തൃശൂരില്‍ ബിജെപിക്ക് വോട്ടു ചെയ്യാന്‍ പണം നല്‍കിയെന്ന ആക്ഷേപവുമായി ഒളരി ശിവരാമപുരം കോളനിയിലെ താമസക്കാര്‍ രംഗത്ത്.അടിയാത്ത് ഓമന ചക്കനാരി ലീല എന്നിവരാണ് പരാതിക്കാര്‍.

പ്രദേശത്തെ ബിജെപി പ്രവര്‍ത്തകന്‍ സുഭാഷ് വീട്ടിലെത്തി 500രൂപ നല്‍കിയെന്നാണ് ഇരുവരും വ്യക്തമാക്കിയത്. പണം വേണ്ടെന്ന് പറഞ്ഞ് തിരികെ നല്‍കിയിട്ട് വാങ്ങിയില്ലെന്നും പരാതിക്കാര്‍ പറഞ്ഞു.സംഭവം അറിഞ്ഞ് ആളുകള്‍ കൂടിയപ്പോഴേക്കും പണവുമായി എത്തിയ ആള്‍ മടങ്ങിപ്പോയെന്നും കോളനിവാസികള്‍ പറഞ്ഞു.

അതേസമയം ബിജെപിക്ക് ഇതില്‍ പങ്കില്ലെന്ന് ജില്ല അധ്യക്ഷന്‍ കെകെ അനീഷ് കുമാര്‍ പ്രതികരിച്ചു. തോല്‍വി ഉറപ്പിച്ച മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന വ്യാജപ്രചരണമാണിതെന്നും ബിജെപി ആരോപിച്ചു.

Latest