Connect with us

National

എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

രേവണ്ണയുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍. കസ്റ്റഡിയില്‍ എടുത്തത് ദേവഗൗഡയുടെ പത്മനാഭനഗറിലെ വീട്ടില്‍ നിന്ന്. ജെഡിഎസ് എംഎല്‍എ പിടിയിലായത് ബലാത്സംഗ പരാതിയില്‍.

രേവണ്ണയുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു.രേവണ്ണയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.

വീട്ടുജോലിക്കാരിയുടെ പീഡന പരാതിയില്‍ അറസ്റ്റ് ഒഴിവാക്കുന്നതിന്   മൂന്‍കൂര്‍ ജാമ്യം തേടിയ രേവണ്ണയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും രേവണ്ണ ഹാജരായരുന്നില്ല. തുടര്‍ന്നാണ് പോലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയത്.

Latest